Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellent Grade

മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജി​ന് എ​ക്സ​ല​ന്‍റ് ഗ്രേ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ 26 മു​​​ത​​​ല്‍ 30 വ​​​രെ ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലെ ഖു​​ശി​​ന​​​ഗ​​​റി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഇ​​​ന്‍ സ്പേ​​​സ് മോ​​​ഡ​​​ല്‍ റോ​​​ക്ക​​​റ്റ​​​റി മ​​​ത്സ​​​രം 2024-25ല്‍ ​​​നാ​​​ലാ​​​ഞ്ച​​​റ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ വി​​​ദ്യു​​​ത് ടീ​​​മി​​​ന് എ​​​ക്സ​​​ല​​ന്‍റ് ഗ്രേ​​​ഡ് ല​​​ഭി​​​ച്ച​​​താ​​​യി കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ പ്ര​​​ഫ.​​​ഡോ.​ എ​​​സ്. വി​​​ശ്വ​​​നാ​​​ഥ റാ​​​വു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ സ്പേ​​​സ് പ്ര​​​മോ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഓ​​​ത​​​റൈ​​​സേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍, ഐ​​​എ​​​സ്ആ​​​ര്‍​ഒ, ആ​​​സ്ട്രോ​​​നോ​​​ട്ടി​​​ക്ക​​​ല്‍ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ലെ നാ​​​രാ​​​യ​​​ണീ ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ ലോ​​​ഞ്ച് പാ​​​ഡി​​​ല്‍ ആ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, സ​​​യ​​​ന്‍​സ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ 67 ടീ​​​മു​​​ക​​​ളാ​​​ണു ഫി​​​നാ​​​ലെ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

മോ​​​ഡ​​​ല്‍ റോ​​​ക്ക​​​റ്റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ടീ​​​മു​​​ക​​​ള്‍​ക്ക് ഒ​​​രു കി​​​ലോ​​​ഗ്രാം ഭാ​​​ര​​​മു​​​ള്ള പേ​​​ലോ​​​ഡ് വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് റോ​​​ക്ക​​​റ്റ് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യും പേ​​​ലോ​​​ഡും റോ​​​ക്ക​​​റ്റും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ദൗ​​​ത്യം. മോ​​​ഡ​​​ല്‍ റോ​​​ക്ക​​​റ്റ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 31 ടീ​​​മി​​​ല്‍നി​​​ന്ന് 13 ടീ​​​മു​​​ക​​​ളാ​​ണു റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പി​​​ക്കാ​​​ന്‍ അ​​​ര്‍​ഹ​​​ത നേ​​​ടി​​​യ​​​ത്.

മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് കോ​​​ള​​​ജി​​​ല്‍നി​​​ന്ന് ഈ ​​​വ​​​ര്‍​ഷം ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളാ​​​യ ടീം ​​​ലീ​​​ഡ​​​ര്‍ ജെ.​​​ബി. അ​​​രു​​​ണേ​​​ഷ്, ഭ​​​ര​​​ത് ധ​​​ര്‍​മേ​​​ന്ദ്ര, ബി.​​​ആ​​​ര്‍. അ​​​ല​​​ന്‍, നെ​​​വി​​​ന്‍ തോ​​​മ​​​സ്, എ​​​ച്ച്. ആ​​​ദ​​​ര്‍​ശ്, ജെ​​​ഫ്രി കു​​​ര്യാ​​​ക്കോ​​​സ് ജോ​​​ണ്‍, ആ​​​കാ​​​ശ് എ​​​സ്.​ ഗോ​​​പി​​​നാ​​​ഥ്, ദേ​​​വ് സി​​​ദ്ധാ​​​ര്‍​ഥ് എ​​​ന്നി​​​വ​​​രാ​​ണു ടീം ​​​വി​​​ദ്യു​​​തി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്. എ​​​പി​​​ജെ അ​​​ബ്ദു​​​ള്‍ ക​​​ലാം കേ​​​ര​​​ള സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നും മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ഏ​​​ക ടീ​​​മാ​​​ണ് ടീം ​​​വി​​​ദ്യു​​​ത്.

കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ണ്‍ വ​​​ര്‍​ഗീ​​​സ്, ബ​​​ര്‍​സാ​​​ര്‍ റ​​​വ.​​​ഡോ. കോ​​​ശി ഐ​​​സ​​​ക് പു​​​ന്ന​​​മൂ​​​ട്ടി​​​ല്‍, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​എ​​​ലി​​​സ​​​ബ​​​ത്ത് വ​​​ര്‍​ഗീ​​​സ്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍​മാ​​​രാ​​​യ ആ​​​ര്‍.​​​ബി. അ​​​ശ്വി​​​ന്‍, ഷൈ​​​ജു സൂ​​​സ​​​ണ്‍ മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up